ഇ 4 എക്‌സ്‌പെരിമെന്റ്‌സ്, ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാണം. 

'തീവണ്ടി' നായിക സംയുക്ത മേനോന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലില്ലി' എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയ്‌ലര്‍ പുറത്തെത്തി. ഫഹദ് ഫാസിലാണ് തന്റെ ഫേസ്ബുക്ക് പേജ് വഴി ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.

28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധാനം പ്രശോഭ് വിജയനാണ്. ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്റേത് തന്നെയാണ് രചന. ഇ 4 എക്‌സ്‌പെരിമെന്റ്‌സ്, ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറുകളില്‍ മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് നിര്‍മ്മാണം. ശ്രീരാജ് രവീന്ദ്രനാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാം സംഗീതം. അപ്പു ഭട്ടതിരി എഡിറ്റിംഗ്.