മലയാളത്തിന്റെ പ്രിയതാരമായിരുന്ന ലിസിക്ക് ഒരു പുതിയ സുഹൃത്തിനെ കിട്ടിയിരിക്കുകയാണ്. ഹാര്‍ലി ഡേവിസണ്‍ ആണ് ലിസി സ്വന്തമാക്കിയ ആ പുതിയ സുഹൃത്ത്. സൂപ്പര്‍ ബൈക്കില്‍ പറക്കുന്ന ലിസിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ബൈക്കിനൊപ്പമുള്ള ചിത്രം ലിസി തന്നെയാണു സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരിക്കുന്നത്. ആരാണ് സ്ത്രീകളുടെ അടുത്ത സുഹൃത്ത് ഡയമണ്ട് ആണെന്ന് പറഞ്ഞതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തൊടൊപ്പം ലിസി ചോദിക്കുന്നു.