തിരുവനന്തപുരം: ഇളയ ദളപതി വിജയ്‌യുടെ പുതിയ ചിത്രമായ മെര്‍സലിന് പിന്തുണയുമായി സിനിമാ രാഷ്ട്രീയ മേഖലയിലെ കൂടുതല്‍ പേര്‍ രംഗത്ത് എത്തിയതോടെ ബിജെപി ഒറ്റപ്പെടുന്നു.
വിജയ് സിനിമ മെര്‍സലിന് പിന്തുണച്ച് സിപി ഐ(എം) പിബി അംഗം എംഎ ബേബി രംഗത്ത് എത്തി.

മെര്‍സല്‍ സിനിമയെ എതിര്‍ക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നതിനെ തെളിവാണ്. കേന്ദ്രസര്‍ക്കാരിന്റെ യുക്തിരഹതിമായ നികുതി നയങ്ങളെയാണ് സിനിയിലെ നായന്‍ ചോദ്യം ചെയ്യുന്നതെന്നും ബേബി തിരുവനന്തപുരത്ത് പറഞ്ഞു.

 ജിഎസ്ടി, കുഞ്ഞുങ്ങളുടെ മരണം തുടങ്ങി കാര്യങ്ങള്‍ സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍കൊണ്ടാണ് നേരിടേണ്ടിതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.