മാരി 2ല്‍ കൗതുകം പകരുന്നൊരു നായികാ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. 'അറാത് ആനന്ദി' എന്ന ഓട്ടോഡ്രൈവറാണ് ചിത്രത്തില്‍ സായ്‌യുടെ കഥാപാത്രം. ഒരു ഡാന്‍സര്‍ എന്ന നിലയിലുള്ള അവരുടെ പ്രാഗത്ഭ്യത്തെയും സംവിധായകന്‍ ബാലാജി മോഹന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ധനുഷും സായ് പല്ലവിയും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന, മാരി 2ലെ 'റൗഡി ബേബി' എന്ന ഗാനത്തിന്റെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു.

സായ് പല്ലവിയുടെ തമിഴിലെ രണ്ടാംചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത 'ദിയ' എന്ന ചിത്രത്തിലൂടെയായിരുന്നു അവരുടെ തമിഴ് അരങ്ങേറ്റം. ചിത്രം പരാജയമായിരുന്നെങ്കിലും 'പ്രേമ'ത്തിലൂടെ സായ് പല്ലവി തമിഴ്നാട്ടില്‍ സൃഷ്ടിച്ച പ്രതിച്ഛായയ്ക്ക് മങ്ങലേറ്റില്ല.