
ഗായിക മച്ചാട്ട് വാസന്തി ദുരിതങ്ങള്‍ക്കു നടുവില്‍. തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങളില്‍ പെട്ട് പൂര്‍ണ്ണമായും കിടപ്പിലായ വാസന്തി ചികിത്സക്ക് പോലും വഴി കാണാതെ ബുദ്ധിമുട്ടുകയാണ്.
ഒരു കാലത്ത് ഏറെ ആരാധകരുണ്ടായിരുന്ന ഒരു ഗായികയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. രണ്ട് വര്‍ഷത്തിനിടെ സംഭവിച്ച നാല് അപകടങ്ങള്‍ മച്ചാട്ട് വാസന്തിയെ ദുരിതത്തിലാക്കിയിരിക്കുന്നു. ഏറ്റവുമൊടുവിലായി രണ്ടാഴ്ച മുന്‍പ് ഉണ്ടായ അപകടം ഇവരെ പൂര്‍ണ്ണമായും കീഴ്പ്പെടുത്തിയിരിക്കുന്നു.
കാലിലെ പരുക്ക് ഭേദമാകണമെങ്കില്‍ ശസ്ത്രക്രിയ നടത്തണം. അന്‍പതിനായിരം രൂപയോളം ചെലവ് വരും. മകന്‍റെ തുച്ഛമായ വരുമാനത്തില്‍ കഴിയുന്ന വാസന്തിക്ക് മുന്നില്‍ വഴികളൊന്നുമില്ല. ഒന്‍പതാംവയ്സില്‍ തുടങ്ങിയ സംഗീത ജീവിതം ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും അനശ്വര സംഗീതജ്ഞന്‍ ബാബുരാജിന്‍റെ പ്രിയപ്പെട്ട ഗായികക്കുള്ള സമ്പാദ്യം ദുരിതങ്ങള്‍ മാത്രം.
