ഷാരൂഖ് ചിത്രത്തില്‍ മാധവനും!

മാധവന്‍ ഷാരൂഖിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോ എന്ന സിനിമയിലാണ് മാധവനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആനന്ദ് എല്‍ റായ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കുള്ളനായിട്ടാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സ്പെഷല്‍ ഇഫക്റ്റ്സ് വഴിയാണ് ഷാരൂഖിനെ കുള്ളനാക്കിയത്. അനുഷ്ക ശര്‍മ്മയാണ് നായിക. അനുഷ്ക ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ആണ് അവതരിപ്പിക്കുന്നത്.