ഹൈദരാബാദ്: തെലുങ്കിൽ മുഴുനീള കഥാപാത്രവുമായി മാധവൻ. നാഗചൈതന്യക്കൊപ്പമുള്ള സവ്യസാചിയുടെ ട്രെയിലറിന് ആവേശകരമായ വരവേൽപ്പാണ് ലഭിക്കുന്നത്. സവ്യസാചി പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നി‍ർത്തുമെന്നുറപ്പ്. നാഗചൈതന്യ ട്വിറ്ററിലൂടെ പുറത്തുവിട്ട ട്രെയിലർ ആദ്യഡോസ് മാത്രം. 

തെലുങ്കിൽ അതിഥി താരമായി വേഷമിട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മാധവൻ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  വില്ലൻ ടച്ചോടെയാണ് ട്രെയിലറിൽ താരത്തെ അവതരിപ്പിക്കുന്നത്.

മലയാളചിത്രം പ്രേമത്തിൻറെ തെലുങ്ക് പതിപ്പ് സംവിധാനം ചെയ്ത ചന്ദു മൊണ്ടേട്ടി ആണ് സബ്യസാചി ഒരുക്കുന്നത്. മുന്ന മൈക്കൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നിതി അഗർവാൾ ആണ് നായിക. പ്രതികാരകഥയാകുമെന്ന സൂചനകളാണ് സബ്യസാചി നൽകുന്നത്. എംഎം കീരവാണി ആണ് സംഗീതം. നവംബ‍ർ രണ്ടിന് സിനിമ തീയറ്റുകളിലെത്തും.