മുംബൈ: ഫാഷന്‍, കമീനേ, ബര്‍ഭി തുടങ്ങി നിരവധി ഹിറ്റുകള്‍ സ്വന്തം അക്കൗണ്ടില്‍ ഉള്ള താരമാണ്  പ്രിയങ്ക ചോപ്ര.  ഹോളിവുഡ് ടെലിവിഷന്‍ ആക്ഷന്‍ പരമ്പര ക്വാണ്ടിക്കോയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ ഹോളിവുഡില്‍  പ്രിയങ്കയ്ക്ക് കൈ നിറയെ അവസരങ്ങളാണ് . ഇപ്പോള്‍ പ്രിയങ്കയെക്കുറിച്ചും പ്രിയങ്കയുടെ സിനിമാ ജീവിത്തെക്കുറിച്ചും അമ്മ മധു ചോപ്ര മനസ് തുറന്നിരിക്കുകയാണ്.

പ്രിയങ്കയുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു. ഇതുതന്നെയാണോ ശരിയായ വഴിയെന്ന് തുടക്കകാലത്ത് തനിക്ക് സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ വളരെ മനോഹരമായി ഒരു അഭിനേതാവായി പ്രിയങ്ക വളര്‍ന്നു.  പ്രൊഫഷനോട് വളരെ അര്‍പ്പണ മനോഭാവമുള്ള വ്യക്തിയാണ് പ്രിയങ്ക. പ്രിയങ്കയും അമ്മ മധു ചോപ്രയും പര്‍പ്പിള്‍ പെബിള്‍ പിക്ചേര്‍ഴ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്‍റെ ഉടമകളാണ്. ഫയര്‍ബ്രാന്‍ഡ്  എന്ന മറാത്തി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പര്‍പ്പിള്‍ പെബിള്‍ പിക്ചേഴ്സിന്‍റെ ബാനറിലാണ്.

പ്രിയങ്കയ്ക്ക് സിനിമ പാഷനാണ്. സിനിമാ നിര്‍മ്മാണത്തിന്‍റെ എല്ലാ വശങ്ങളും പ്രിയങ്ക നന്നായി ശ്രദ്ധിക്കും. പ്രിയങ്ക അമേരിക്കയിലായതിനാല്‍ എങ്ങനെയാണ് ഇവിടെ സിനിമ നിര്‍മ്മിക്കുക എന്ന് പലരും പറയുമായിരുന്നു. എന്നാല്‍ സാങ്കേതിക കാര്യങ്ങളില്‍ പ്രിയങ്ക വളരെ അപ്‍ഡേറ്റഡാണ്. കമ്പിനിയെ നിയന്ത്രിക്കുന്നത് പ്രിയങ്കയ്ക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും മധു ചോപ്ര പറഞ്ഞു.