1939 കളിൽ വ്യവസായ കേന്ദ്രമായി വളർന്നുകൊണ്ടിരുന്ന എറണാകുളത്ത് 21 വയസ്സുകാരനായ ബി ഗോവിന്ദറാവു തുടങ്ങിയ ഭാരത് കഫേ. യാത്രക്കിടയിൽ കാലിടറിയെങ്കിലും പതറാതെ ഭാരത് ടൂറിസ്റ്റ് ഹോം എന്ന സ്ഥാപനമായി വളർന്നു. ആ വളർച്ചയുടെ കഥയാണ് സൈക്കിൾ മായേൻ എന്ന ഡോക്യുചിത്രം

കൊച്ചി: എറണാകുളത്തെ ഭാരത് ടൂറിസ്റ്റ് ഹോം സ്ഥാപകനായ ബി.ഗോവിന്ദ റാവുവിന്റെ ജീവിതം ഡോക്യുഫിലിമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനായ മധുപാൽ. സൈക്കിൾ മായേൻ എന്ന് പേരിട്ട ചിത്രത്തിന്റെ ആദ്യപ്രദർശനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.

1939 കളിൽ വ്യവസായ കേന്ദ്രമായി വളർന്നുകൊണ്ടിരുന്ന എറണാകുളത്ത് 21 വയസ്സുകാരനായ ബി ഗോവിന്ദറാവു തുടങ്ങിയ ഭാരത് കഫേ. യാത്രക്കിടയിൽ കാലിടറിയെങ്കിലും പതറാതെ ഭാരത് ടൂറിസ്റ്റ് ഹോം എന്ന സ്ഥാപനമായി വളർന്നു. ആ വളർച്ചയുടെ കഥയാണ് സൈക്കിൾ മായേൻ എന്ന ഡോക്യുചിത്രം.

ബി ഗോവിന്ദറാവുവിന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ചാണ് കെഎൽ മോഹനവർമ്മയുടെ തിരക്കഥയിൽ മധുപാൽ ചിത്രം സംവിധാനം ചെയ്യുന്നത്. ഉടുപ്പിയിൽ നിന്നും കൊച്ചിയിലെത്തിയ ബി ഗോവിന്ദറാവു സസ്യഭക്ഷണസംസ്‌കാരം കേരളത്തെ പഠിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.ഗോവിന്ദറാവുവിന്റെ അച്ഛൻ ശ്രീനിവാസഅയ്യർ കൊച്ചി രാജാവിന്റെ നിർദേശപ്രകാരം ഉടുപ്പിയിൽ നിന്നും തൃപ്പൂണിത്തുറയിലെത്തുന്നതുമുതലുള്ള ചരിത്രം സൈക്കിൾ മായേനിൽ പറയുന്നു. ചിത്രത്തിന്റെ ആദ്യപ്രദർശനം കൊച്ചിയിൽ നടന്നു ബിടിഎച്ച് ഹോട്ടൽ ശൃഖംലയുടെ പ്രവർത്തനങ്ങളെ കുറിച്ചും ഡോക്യുഫിലിമിൽ പ്രതിപാദിക്കുന്നു.ഒപ്പം കൊച്ചിയുടെ ചരിത്രവും.