നടൻ വിജയകാന്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനാകുന്ന സിനിമയാണ് മധുരവീരൻ. സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഛായാഗ്രാഹകൻ പി ജി മുത്തയ്യയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മലയാളിയായ കാജൽ ആണ് ചിത്രത്തിലെ നായിക. സമുദ്രക്കനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്‍നാട്ടിലെ ജലിക്കെട്ടിനെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
