സ്റ്റാര്‍ സ്ക്രീന്‍  പുരസ്‌കാര വേദിയിലാണ് മാധുരിയുടെ തകര്‍പ്പന്‍ ഡാന്‍സ്. ഒപ്പം നൃത്തം ചെയ്യാന്‍ യുവതാരം വരുണ്‍ ധവാനുമെത്തി. ടമ്മാ ടമ്മായുടെ റീമേക്കില്‍ വരുണായിരുന്നു താരം. ഈ പാട്ടിന് നൃത്തം ചെയ്യാന്‍ മാധുരി വരുണിനെയും ക്ഷണിച്ചു

മുംബൈ: മാധുരിയും സഞ്ജയ് ദത്തും തകര്‍പ്പന്‍ നൃത്തം കാഴ്ചവെച്ച 'ടമ്മാ ടമ്മാ' എന്ന പാട്ടിന് വര്‍ഷങ്ങള്‍ കഴിഞ്ഞും ഊര്‍ജം ചോരാതെ ചുവട് വച്ച് മാധുരി ദീക്ഷിത്. ഈ ഹിറ്റ് ഗാനത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം ചുവടുവെച്ചിരിക്കുകയാണ് മാധുരി. പഴയ അതേ ചുറുചുറുക്കോടെ. പക്ഷേ നടിക്കെതിരെ വിമര്‍ശനവുമായി ചില ഹേറ്റേഴ്‌സെത്തി.

Add Asianetnews as a Preferred SourcegooglePreferred

സ്റ്റാര്‍ സ്ക്രീന്‍ പുരസ്‌കാര വേദിയിലാണ് മാധുരിയുടെ തകര്‍പ്പന്‍ ഡാന്‍സ്. ഒപ്പം നൃത്തം ചെയ്യാന്‍ യുവതാരം വരുണ്‍ ധവാനുമെത്തി. ടമ്മാ ടമ്മായുടെ റീമേക്കില്‍ വരുണായിരുന്നു താരം. ഈ പാട്ടിന് നൃത്തം ചെയ്യാന്‍ മാധുരി വരുണിനെയും ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും വേദിയെ ഇളക്കി മറിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നിരവധിപ്പേര്‍ അഭിനന്ദനങ്ങളുമായെത്തിയപ്പോള്‍ ചിലര്‍ 'അമ്മയും മകനും പോലെയുണ്ട്, നാണമില്ലേ വരുണിനൊപ്പം ഇങ്ങനെ ഡാന്‍സ്' തുടങ്ങിയ തരത്തിലുള്ള കമന്റുകളുമായി വന്നു.

View post on Instagram

 ഇവര്‍ക്കെതിരെ ആരാധകര്‍ പ്രതികരിച്ചു. മാധുരിയുടെയും വരുണിന്റെയും ഡാന്‍സ് സൂപ്പറാണ്, പ്രായം നോക്കി വിലയിരുത്തേണ്ട. അഥവാ അമ്മയും മകനും ഡാന്‍സ് കളിച്ചാല്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണോ എന്നും ചോദിച്ചു.