മഹാനടി യിലെ ആദ്യ ഗാനം

ജെമിനി ഗണേശനായി ദുല്‍ഖര്‍ സമല്‍മാന്‍ എത്തുന്ന മഹാനടിയിലെ ആദ്യഗാനം പുറത്തുവിട്ടു. ശ്രേയാ ഘോഷാലും അനുരാഗ് കുല്‍ക്കര്‍ണിയും ചേര്‍ന്ന് ആലപിച്ച മൂഗ മനസുലു എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. നടി സാവിത്രിയുടെയും ജെമിനി ഗണേശന്‍റെയും പ്രണയം പറയുന്ന ചിത്രമാണ് മഹാനടി. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിന്‍ ആണ്. സാവിത്രിയായി കീര്‍ത്തി സുരേഷ് വേഷമിടുന്ന ചിത്രത്തില്‍ സാമന്ത അക്കിനേനി, നാഗ ചൈതന്യ തുടങ്ങിയവരും വേഷമിടുന്നു.