Asianet News MalayalamAsianet News Malayalam

മഹാവീര്‍ കര്‍ണന്റെ പ്രൗഢമായ സെറ്റ് ഒരുങ്ങുന്നു; വീഡിയോ പുറത്തുവിട്ടു

ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയിരുന്നു. ചിത്രത്തിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനായി നാല് നില പൊക്കമുള്ള ഒരു കൂറ്റന്‍ രഥമാണ് ഒരുക്കുന്നത്.

Mahavir Karna Construction of SHOOTING SET
Author
Kochi, First Published Dec 13, 2018, 4:41 PM IST

ചിയാന്‍ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'മഹാവീര്‍ കര്‍ണ'ന്റെ ചിത്രീകരണ സെറ്റ് ഒരുക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആർ എസ് വിമൽ. രഥവും, കൂറ്റൻ മണിയും ഉൾപ്പെടെ മഹാഭാരതകഥകളെ ഓർമ്മപ്പെടുത്തുംവിധമാണ് ചിത്രത്തിന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്.    
‌‌‌‌
ചിത്രത്തിനായി ഒരുക്കുന്ന 30 അടി ഉയരമുള്ള രഥത്തില്‍ ഉപയോഗിക്കുന്ന കൂറ്റന്‍ മണി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ഹൈദരാബാദിലേക്ക് കൊണ്ടു പോയിരുന്നു. ചിത്രത്തിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനായി നാല് നില പൊക്കമുള്ള ഒരു കൂറ്റന്‍ രഥമാണ് ഒരുക്കുന്നത്. 1,001 മണികൾ ഉപയോഗിച്ചാണ് രഥം അലങ്കരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. 

എന്ന് നിന്റെ മൊയ്തീന് ശേഷം വിമൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മഹാവീര്‍ കര്‍ണൻ. ബഹുഭാഷാ ചിത്രമായ മഹാവീർ കർണ്ണനിൽ വിക്രമിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും അണിനിരക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ആരൊക്കെയാണെന്നതിനെ പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിഷ്വല്‍ എഫക്ട്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള സാങ്കേതികവിദഗ്ധര്‍ ഭാഗമാകും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നിവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.

Follow Us:
Download App:
  • android
  • ios