ഭരത് അനെ നേനു സൂപ്പര്‍ ഹിറ്റ്, പിന്തുണയ്‍ക്കും സ്‍നേഹത്തിനും മഹേഷ് ബാബുവിന്റെ ചുംബനം!
മഹേഷ് ബാബുവിന്റെ തെലുങ്കു ചിത്രം ഭരത് അനെ നേനു സൂപ്പര് ഹിറ്റായിരിക്കുകയാണ്. ചിത്രം വിജയിപ്പിച്ചത് ആരാധകരോടും അണിയറപ്രവര്ത്തകരോടും മഹേഷ് ബാബു നന്ദി അറിയിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിന്റെ ആഘോഷങ്ങള് അവസാനിക്കുന്നില്ല. ചിത്രത്തിന്റെ വിജയത്തിന് ഭാര്യയോടും നന്ദി പറയുകയാണ് മഹേഷ് ബാബു. ഭാര്യയും മുൻ നടിയുമായ നമ്രത ശിരോത്കറെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് മഹേഷ് ബാബു പ്രിയതമയ്ക്ക് നന്ദി പറയുന്നത്.
കൊരട്ടാല ശിവ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കിയര അഡ്വാനി നായികയായ ചിത്രം സമകാലീന രാഷ്ട്രീയ കഥയാണ് പറഞ്ഞുവയ്ക്കുന്നത്. കോളേജ് ജീവിത്തിന്റെ നിറങ്ങളിൽ നിന്ന് ആന്ധ്രയിലെ മുഖ്യമന്ത്രി പപദത്തിലെത്തുന്ന യുവാവായാണ് മഹേഷ് ബാബു ചിത്രത്തിൽ വേഷമിടുന്നത്. അഴിമതിക്കെതിരായ പോരാട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചിത്രം പുരോഗമിക്കുന്നത്. ആക്ഷനും പഞ്ച് ഡയലോഗുകളും ഒരുമിക്കുന്നതാണ് ചിത്രം. ശ്രീമന്തുടു എന്ന് സിനിമയ്ക്ക് ശേഷം മഹേഷ് ബാബുവും ശിവയും ഒരുമിച്ച ചിത്രം കൂടിയാണ് ഭരത് അനെ നെനു. ഏപ്രിൽ 20തിനാണ് സിനിമ തിയേറ്ററുകളിലെത്തിയത്.
