തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് മഹേഷ് ബാബു. ഒരു ആരാധികയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മഹേഷ് ബാബു. സാധാരണ ആരാധികയെ കുറിച്ചല്ല പറയുന്നത്. 106 വയസ്സുള്ള ആരാധികയെ കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് മഹേഷ് ബാബു പങ്കുവയ്ക്കുന്നത്.

റെലങ്കി സത്യവതി എന്ന ആരാധികയാണ് മഹേഷ് ബാബുവിനെ കാണാൻ എത്തിയത്. തലമുറഭേദമില്ലാതെ കാട്ടുന്ന സ്നേഹത്തില്‍ സന്തോഷമുണ്ടെന്നാണ് മഹേഷ് ബാബു പറയുന്നത്. എല്ലാ ആരാധകരുടെയും സ്നേഹം എന്നെ ആവേശഭരിതനാക്കാറുണ്ട്. പക്ഷേ 106 വയസ്സുള്ള ആള്‍ കാണാനെത്തിയത് എനിക്ക് അനുഗ്രഹമാണ്. അവരെ സന്തോഷവതിയാക്കുന്നതിലുപരി എനിക്ക് ഏറെ സന്തോഷം തോന്നിയെന്നതാണ് സത്യം. അവരെ ദൈവം അനുഗ്രഹിക്കട്ടെ.. മഹേഷ് ബാബു പറയുന്നു. ശരിയായ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മഹേഷ് ബാബുവിന്റെ ഫോട്ടോയ്ക്ക് ആരാധകര്‍ കമന്റിടുന്നതും.
അതേസമയം ഭരത് അനെ നേനു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മഹേഷ് ബാബു നായകനാകുന്ന ചിത്രമാണ് മഹര്‍ഷി ചിത്രീകരണം പുരോഗമിക്കുകയാമ്. ചിത്രത്തിനായി എട്ട് കോടി രൂപയുടെ സെറ്റ് ഇട്ടെന്നത് വാര്‍ത്തയായിരുന്നു.
റാമോജി ഫിലിം സിറ്റിയിലാണ് ചിത്രത്തിനായി സെറ്റ് ഇട്ടിരിക്കുന്നത്. ഒരു ഗ്രാമത്തിലാണ് മഹേഷും നരേഷും തമ്മിലുള്ള നിരവധി രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. അതിനായി ആണ് ഒരു ഗ്രാമത്തിന്റെ വലിയ സെറ്റ് ഇട്ടിരിക്കുന്നത്.
ഗംഭീര ആക്ഷൻ എന്റര്‍ടെയ്നറായിരിക്കും മഹര്‍ഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വംശിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൂജ ഹെജ്ഡെ നായികയായി എത്തുന്നു. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.