മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നു. പ്രിയദര്‍ശന്‍ നിമിര്‍ എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ഉദയനിധി സ്റ്റാലിന്‍ ആണ് ഫഹദ് അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത്. അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും മലയാളത്തില്‍ അനുശ്രീ അവതരിപ്പിച്ച റോളില്‍ പാര്‍വതി നായരുമാണ്. മലയാളത്തില്‍ അലന്‍സിയര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് എം എസ് ഭാസ്കര്‍ ആണ്. സുജിത് ശങ്കറിന്റെ വേഷത്തില്‍ സമുദ്രക്കനിയാണ് തമിഴിലെത്തുന്നത്.

തമിഴകത്തെ പ്രേക്ഷകരെ മുന്നില്‍ കണ്ടിട്ടുള്ള മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രിയദര്‍ശന്‍ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പ് ഒരുക്കുന്നത്.