സണ്ണി ലിയോൺ നായികയായി എത്തുന്ന പുതിയ ചിത്രം ‘ബെയ്മാന്‍ ലൗവി'ന്‍റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. രജ്‌നിയേഷ് ഡുഗ്ഗാല്‍, രാജീവ് വര്‍മ്മ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

രാജീവ് ചൗധരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോടീശ്വരിയായ ഒരു യുവതിയായിട്ടാണ് സണ്ണി ലിയോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവ് ചതിച്ചതിനെ തുടര്‍ന്ന് പ്രതികാരം വീട്ടാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് സണ്ണി ലിയോണിന്‍റെത്.