തെന്നിന്ത്യൻ താരദമ്പതികളായ നാഗ ചൈതന്യയും സാമന്തയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് മജിലി. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാലന്റൈൻ ആശംസകളുമായി ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഒരു ക്രിക്കറ്റ് താരമായിട്ടാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് പശ്ചാത്തലം മാത്രമാണെന്നും ചിത്രം ഒരു കുടംബകഥയാണ് പറയുന്നത് എന്നും സംവിധായകൻ ശിവ നിര്‍വാണ പറയുന്നു. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.