ട്രോളന്മാരുടെ മുനയൊടിച്ച് മേജര്‍രവി

First Published 4, Apr 2018, 5:47 PM IST
major ravi and trollans on facebook
Highlights
  • സിനിമ രംഗത്ത് നിന്നും എന്നും ട്രോളന്മാര്‍ തിരഞ്ഞ് പിടിച്ച് ട്രോളുന്ന ഒരു വ്യക്തിയാണ് മേജര്‍രവി

കൊച്ചി: സിനിമ രംഗത്ത് നിന്നും എന്നും ട്രോളന്മാര്‍ തിരഞ്ഞ് പിടിച്ച് ട്രോളുന്ന ഒരു വ്യക്തിയാണ് മേജര്‍രവി. എന്നാല്‍ ട്രോളന്മാര്‍ക്കും തന്നെ കളിയാക്കുന്നവര്‍ക്കും നല്ല മറുപടി നല്‍കാന്‍ അറിയാം എന്നാണ് മേജറിന്‍റെ പുതിയ എഫ്ബി പോസ്റ്റിന് അടിയിലെ കമന്‍റ് ബോക്സ് കാണുന്നവര്‍ക്ക് മനസിലാകുന്നത്.  ഈയിടെ ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി സംവദിക്കാൻ മേജര്‍ രവി സമയം കണ്ടെത്തിയപ്പോഴാണ് സംഭവം.

രസകരമായിരുന്നു മേജറോടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും,എന്നാണ് അടുത്ത ബോംബിടുന്നത് എന്ന ചോദ്യത്തിന് അറിയിക്കാം സഹോദരാ എന്നായിരുന്നു മേജർ രവിയുടെ മറുപടി. ട്രോളുകളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ‘ട്രോളുകള്‍ ഒക്കെ ആവേശം അല്ലേ’ എന്നായിരുന്നു ഉത്തരം. സാറിനെ ട്രോളിയാൽ സാർ എങ്ങനെ പ്രതികരിക്കും... ? എന്നായിരുന്നു ഒരു ചോദ്യം.  പാവങ്ങൾ അല്ലെ അവർ. വെറുതെ ഇരുന്ന് ട്രോൾ ചെയ്യുന്നത് അല്ലേ, സാരമില്ല എന്നായിരുന്നു ഉത്തരം.

‘അടുത്ത പടം ആരെവെച്ചാണ്... ലാലേട്ടനേ വച്ചാണെങ്കിൽ തിരക്കഥ അതിസൂക്ഷമമായി എഴുതണം’ എന്നായിരുന്നു ഒരു ഉപദേശം. അതിന് മേജറിന്‍റെ മറുപടി ഇങ്ങനെ, അടുത്ത സിനിമ മോഹൻലാൽ സാറിനെവെച്ച് ചെയ്യുന്നില്ല.  താങ്കൾ മിലിട്ടറി, പൊലീസ് വേഷങ്ങൾ മാത്രമേ ചെയ്യുകയുള്ളോ. എന്തുകൊണ്ട് മറ്റ് വേഷങ്ങൾ ശ്രമിച്ചുകൂടെ എന്ന് ഒരാള്‍ ചോദിച്ചു, ഉടന്‍ മറുപടി എത്തി മറ്റു വേഷങ്ങൾ ചെയ്യുന്നുണ്ട്. കുറച്ച് ചെയ്ത് കഴിഞ്ഞു.

മികച്ച നടൻ മമ്മൂട്ടിയോ മോഹൻലാലോ എന്നായിരുന്നു ചിലർക്ക് അറിയേണ്ടിരുന്നത്. രണ്ടുപേരും അവരുടേതായ രീതിയിൽ മികച്ചതാണെന്നും താരതമ്യം പാടില്ലെന്നും മേജര്‍രവി.  1971 ബിയോണ്ട് ബോർഡേർസ് രണ്ടാം ഭാഗം ചെയ്യാൻ പദ്ധതിയില്ലെന്നും അദ്ദേഹം അറിയിച്ചു.
 

loader