Asianet News MalayalamAsianet News Malayalam

മേജര്‍ രവി ഇനി പൊലീസ് കോണ്‍സ്റ്റബിള്‍!

സംവിധായകൻ മേജര്‍ രവി ഒരു മുഴുനീള കഥാപാത്രവുമായി എത്തുന്നു. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പു എന്ന ചിത്രത്തിലാണ് മേജര്‍ രവി ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ആയാണ് മേജര്‍ രവി ചിത്രത്തില്‍ അഭിനയിക്കുന്നത്.

Major Ravi
Author
Kochi, First Published Dec 3, 2018, 2:47 PM IST
  • Facebook
  • Twitter
  • Whatsapp

സംവിധായകൻ മേജര്‍ രവി ഒരു മുഴുനീള കഥാപാത്രവുമായി എത്തുന്നു. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പു എന്ന ചിത്രത്തിലാണ് മേജര്‍ രവി ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ആയാണ് മേജര്‍ രവി ചിത്രത്തില്‍ അഭിനയിക്കുന്നത്.

സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷ് ആണ് ചിത്രത്തിലെ നായകൻ. ഗോകുലിന്റെ കഥാപാത്രത്തിന്റെ അച്ഛനായാണ് മേജര്‍ രവി അഭിനയിക്കുന്നത്. ഇഷ്‌നി റാണിയാണ് ചിത്രത്തിലെ നായിക. ഗോകുലിനു പുറമേ ഗണപതിയാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥ എഴുതിയിരിക്കുന്നത് ഉമേഷ് കൃഷ്ണൻ ആണ്.

Follow Us:
Download App:
  • android
  • ios