ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കര്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന 2.0. ആകാംക്ഷള്‍ ഇരട്ടിയാക്കി അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കര്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന 2.0. ആകാംക്ഷള്‍ ഇരട്ടിയാക്കി അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.

എമി ജാക്സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാര്‍ വില്ലൻ വേഷത്തില്‍ എത്തുന്നു.