മുംബൈ: ബോളിവുഡിലെ മാതൃകാ താരദമ്പതികളായിരുന്ന മലൈക്ക അറോറയും അര്‍ബാസ് ഖാനും വിവാഹമോചിതരാകുന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ വിവാഹമോചിതരായെങ്കിലും ഇരുവരും ഇപ്പോഴും ഉറ്റ സുഹൃത്തുക്കളാണ്. തങ്ങളുടെ മകനായ അര്‍ഹാന്‍റെ എല്ലാകാര്യങ്ങളിലും അര്‍ബാസും മലൈക്കയും ഒരുമിക്കും. മകന്‍റെ സന്തോഷത്തിനായി ഇരുവരും അവധി ദിവസങ്ങള്‍ ഒന്നിച്ച് ചിലവഴിക്കാറുമുണ്ട്.
ഏറ്റവും ഒടുവിലായി അര്‍ഹാന്‍റെ പിറന്നാള്‍ ദിനത്തില്‍ അര്‍ബാസും മലൈക്കയും വീണ്ടും ഒന്നിച്ചു. മകനോടൊപ്പമുള്ള മനോഹരമായ ചിത്രവും മലൈക്ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. എന്‍റെ മകന്‍ ഇപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു എന്ന് പറഞ്ഞാണ് ചിത്രം മലൈക്ക പോസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ഹാന്‍റെ 15 ാം പിറന്നാളായിരുന്നു കഴിഞ്ഞുപോയത്.
