ഹിന്ദി താരങ്ങളായ അര്‍ജുൻ കപൂറും മലൈക അറോറയും പ്രണയത്തിലാണെന്ന് അടുത്തിടെ സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നും വാര്‍ത്തകളുണ്ട്. അതേസമയം തന്റെ ആദ്യ ഭര്‍ത്താവിന്റെ പേര് ഇൻസ്‍റ്റാഗ്രാമില്‍ നിന്നും നീക്കം ചെയ്‍തിരിക്കുകയാണ് മലൈക.

മലൈകയും അര്‍ബാസ് ഖാനും 2017ല്‍ വിവാഹമോചിതരായിരുന്നു. മലൈക ഖാൻ എന്നായിരുന്നു മലൈക ഇന്‍സ്റ്റാഗ്രാമില്‍ അക്കൌണ്ട് എടുത്തിരുന്നുന്നത്. ഇപ്പോഴിത് മലൈകഅറോറഒഫിഷ്യല്‍ എന്ന് മാറ്റിയിരിക്കുകയാണ്. 45കാരിയായ മലൈക അറോറ 33കാരനായ അര്‍ജുന്‍ കപൂറുമായി ഉടൻ വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ടുകളും വരുന്നത്. പക്ഷേ വിവാഹക്കാര്യത്തെ ചോദിച്ചപ്പോള്‍ സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെയായിരുന്നു മലൈകയുടെ പ്രതികരണം. വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മലൈകയുടെ പ്രതികരണം.

ഞാൻ ഒരിക്കലും വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ല. അത്തരം ചോദ്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാറാണ് പതിവ്. പക്ഷേ എന്റെ ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങള്‍ എല്ലാവരും അറിയാറുമുണ്ട്. ഞാൻ അക്കാര്യങ്ങള്‍ സംസാരിക്കേണ്ട ആവശ്യമില്ല. ഞാൻ ഇപ്പോള്‍ എന്റെ ജീവിതം അതിന്റെ മനോഹാരിതയോടെ ആസ്വദിക്കുകയാണ് ചെയ്യുന്നത് മലൈക അറോറ പറയുന്നു.