പതിനെട്ട് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം 2017 ലാണ് നി ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാനും മലൈക അറോറയും   അവസാനിപ്പിച്ചത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഡിവോഴ്സിനേക്കുറിച്ചും ഡിവോഴ്സിനോടുള്ള മകന്‍റെ പ്രതികരണവുമെല്ലാം മലൈക തുറന്ന് പറഞ്ഞിരിക്കുകയാണ്.  

മുംബൈ: പതിനെട്ട് വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം 2017 ലാണ് നി ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാനും മലൈക അറോറയും അവസാനിപ്പിച്ചത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഡിവോഴ്സിനേക്കുറിച്ചും ഡിവോഴ്സിനോടുള്ള മകന്‍റെ പ്രതികരണവുമെല്ലാം മലൈക തുറന്ന് പറഞ്ഞിരിക്കുകയാണ്. കരീന കപൂറിന്‍റെ റേഡിയോ ഷോയിലാണ് മലൈകയുടെ വെളിപ്പെടുത്തല്‍. 

മകനെ എല്ലായിപ്പോഴും ഞാന്‍ കാണാന്‍ ആഗ്രഹിച്ചത് സന്തോഷകരമായ സാഹചര്യത്തിലാണ്. മകനിപ്പോള്‍ സന്തോഷത്തിലാണ് അതുപോലെ കാര്യങ്ങള്‍ അവന്‍ അംഗീകരിക്കാനും പഠിച്ചു. വിവാഹിതരായിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ അധികം ഞാനും അര്‍ബാസും സന്തോഷിക്കുന്നുണ്ടെന്ന് അവന് അറിയാം. അമ്മ സന്തോഷത്തോടെയും ചിരിയോടെയും നിങ്ങളെ കാണുന്നത് സന്തോഷം തരുന്നെന്ന് മകന്‍ ഒരിക്കല്‍ പറഞ്ഞതായും മലൈക പറഞ്ഞു. നിയമപരമായി പിരിഞ്ഞ ശേഷം മകന്‍ മലൈകയുടെ കൂടെയാണ് താമസിക്കുന്നത്.