തൃശ്ശൂര്‍: നടി ഭാവനയുടെ വിവാഹ നിശ്ചയത്തിന്റെ ഭാഗമായ ചടങ്ങുകള്‍ ഇന്ന് തൃശ്ശൂരിലെ വസതിയില്‍ നടന്നു. കന്നട സിനിമാ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്‍. വിവാഹം ചിങ്ങത്തിലുണ്ടാവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹ നിശ്ചയത്തിന് മുന്നോടിയായി പരമ്പരാഗത കന്നട ആചാര പ്രകാരമുള്ള ചടങ്ങാണ് ഇന്ന് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 16ഓളം പേര്‍ മാത്രമാണ് പങ്കെടുത്തത്. നടി മഞ്ജുവാര്യരും ചടങ്ങിലെത്തിയിരുന്നു. നവീനുമായുള്ള ഭാവനയുടെ വിവാഹം നിശ്ചയിച്ചെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.