ഈടയ്ക്ക് ജോണ്‍ എബ്രഹാം പുരസ്കാരം

തിരുവനന്തപുരം: ഈടയ്ക്ക് ജോൺ എബ്രഹാം പുരസ്കാരം. ഇരുപതാമത് ജോൺ എബ്രഹാം പുരസ്കാരമാണ് ഈട സ്വന്തമാക്കിയത്. 50000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. 

ജോൺ എബ്രഹാം ചരമദിനമായ മെയ് 30 ന് അവാർഡ് സമ്മാനിക്കും.2018ല്‍ പുറത്തിറങ്ങിയ രാജീവ് രവി ചിത്രമാണ് ഈട. ബി അജിത് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കണ്ണൂരിന്‍റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളും പ്രണയവും പ്രമേയമാക്കി നിര്‍മിച്ച് ചിത്രമാണ് ഈട.