എഞ്ചിനിയറിംഗിലെ രാജാക്കന്മാരായ റോയല്‍ മെക്കിന്‍റെ കഥ പറയുന്ന ക്വീന്‍ എന്ന ചിത്രം കാത്തിരിക്കുകയാണ് ആരാധകര്‍. പുതുമുഖങ്ങളെ വച്ച് പുതുമുഖ സംവിധായകന്‍ ഡിജോ ജോസ് ആന്‍റണി ഒരുക്കുന്ന ചിത്രമാണ് ക്വീന്‍. ആണ്‍കുട്ടികള്‍ അടക്കി വാഴുന്ന മെക്കാനിക്കിലേക്ക് ഒരു പെണ്‍കുട്ടിയെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ജെബിന്‍, ജോസഫ് ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
74 ദിവസമെടുത്ത് 6 ഷെഡ്യൂളുകളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം റോയല്‍മെക്കിന്‍റെ 'നാഷണല്‍ ആന്ത'വും. ഷിബു കെ. മൊയ്തീന്‍, റിഷാദ് വെള്ളടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച അറേബ്യന്‍ ഡ്രീംസ് എന്ന കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

