തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ദീപന്റെ മൃതദേഹം സംസ്‌കരിച്ചു. തിരുവനന്തപുരം വെള്ളായണി സ്റ്റുഡിയോ റോഡിലെ വീട്ടുവളപ്പില്‍ പത്തരയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മൂത്ത മകന്‍ മാധവനാണ് ചിതക്കു തീ കൊളുത്തിയത്.
എംഎല്‍എ കൂടിയായ ചലചിത്രതാരം മുകേഷ്, എംഎല്‍എമാരായ വി. ശിവന്‍കുട്ടി, കെ. മുരളീധരന്‍, എന്‍. ശക്തന്‍, സംവിധായകരായ വിനയന്‍, ഷാജി കൈലാസ്, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, നടി മേനക, ബീനാ പോള്‍ തുടങ്ങി കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദീപന്‍ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് അന്തരിച്ചത്.
