സിനിമ മേഖലയിലുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി മല്ലികാ ഷെരാവത്
സിനിമ മേഖലയിലുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി മല്ലികാ ഷെരാവത്. കിടക്ക പങ്കിടാൻ പല നടന്മാരും ആവശ്യപ്പെട്ടു. പക്ഷേ അതിന് തയ്യാറാകാത്തത് കൊണ്ട് നിരവധി അവസരങ്ങൾ നഷ്ടമായെന്ന് മല്ലികാ പറഞ്ഞു. പല പ്രമുഖ സംവിധായകരും സഹതാരങ്ങളും കിടക്കപങ്കിടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മല്ലികാ പറഞ്ഞു.
കുട്ടിയുടുപ്പ് ധരിച്ചെത്തി ചുംബന രംഗങ്ങളില്‍ അഭിനയിച്ചാല്‍ സദാചാരമില്ലാത്തവളായാണ് മുദ്രകുത്തപ്പെടുന്നത്. അങ്ങനെ ധരിച്ച് ആണുങ്ങള്‍ സ്വാതന്ത്ര്യമെടുക്കും. ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ ചെയ്യുന്നതുപോലെ എന്നോട് അടുത്ത് ഇടപഴകാന്‍ കഴിയില്ലേ എന്നാണ് ചോദിക്കുക. ഇത്തരത്തില്‍ നായകന്മാരുടെ അപ്രീതികൊണ്ട് നഷ്ടമായത് നിരവധി പ്രൊജക്ടുകളാണെന്നും മല്ലിക പറഞ്ഞു.
എനിക്ക് എന്റെതായ തീരുമാനങ്ങളുണ്ട്. തെറ്റായി തോന്നുന്ന ഒന്നിനോടും വിട്ടുവിഴ്ച്ച ചെയ്യാറില്ലെന്നും അവർ പറഞ്ഞു. ഇമ്രാന്‍ ഹഷ്മി ചിത്രം മര്‍ഡറിലൂടെയാണ് മല്ലിക കൂടുതൽ ശ്രദ്ധേയയാകുന്നത്. ബോളിവുഡിന് നിരവധി സൂപ്പർ ഹിറ്റുകൾ മല്ലിക സമ്മാനിച്ചു. ജാക്കിച്ചാനുമൊത്തുള്ള ദി മിത്ത് ഏറെ ശ്രദ്ധേയമായി. കമല്‍ ഹാസ്സന്റെ ദശാവതാരത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
