ഷാഫിയുടെ സംവിധാനത്തില്‍ വീണ്ടും മമ്മൂട്ടി നായകനാകുന്നു. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നിവയാണ് ഇതിനു മുമ്പ് മമ്മൂട്ടിയും ഷാഫിയും ഒന്നിച്ച ചിത്രങ്ങള്‍. ദിലീപ് നായകനായ ടു കണ്‍ട്രീസ് ആണ് ഷാഫിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. മമ്മൂട്ടി നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിദ്ദിക്കാണ്.
