മമ്മൂട്ടി തിരക്കിലാണ്. തുടര്‍ച്ചയായി എട്ടോളം സിനിമകള്‍ക്കാണ് മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രിയദര്‍ശന്റെ അടക്കം സിനിമകളാണ് മമ്മൂട്ടിക്ക് വേണ്ടി അണിയറയില്‍ ഒരുങ്ങാനിരിക്കുന്നത്.
ശ്യാംധറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയാണ് ഓണത്തിന് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യുക. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് ആണ് പൂജയ്ക്ക് റിലീസ് ആകുക. ഷാംദത്തിന്റെ സ്ട്രീറ്റ് ലൈറ്റ്സ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴിതങ്കച്ചന്‍ എന്ന സിനിമയിലും മമ്മൂട്ടി നായകനാകുന്നുണ്ട്. ഒരു തമിഴ് സിനിമയിലും മമ്മൂട്ടി അഭിനയിച്ചുകഴിഞ്ഞു. പേരന്‍പ് എന്ന സിനിമയിലാണ് മമ്മൂട്ടി നായകനാകുന്നത്. നവാഗതനായ ശരത്ത്, ഹാപ്പി വെഡ്ഡിംഗ് ഫെയിം ഒമര്‍ എന്നിവരും മമ്മൂട്ടി ചിത്രങ്ങളുടെ പണിപ്പുരയിലാണ്.
