വെബ് ഡെസ്ക്

ജോയ് മാത്യു തിരക്കഥയെഴുതുന്ന സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു. അങ്കിള്‍ എന്ന സിനിമയിലാണ് മമ്മൂട്ടി നായകനാകുന്നത്. ഗിരീഷ് ആണ് അങ്കിള്‍ സംവിധാനം ചെയ്യുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.

ഷട്ടര്‍ എന്ന സിനിമയ്‍ക്കാണ് ജോയ് മാത്യു ആദ്യമായി തിരക്കഥ എഴുതിയത്. ജോയ് മാത്യു തന്നെ സംവിധാനവും നിര്‍വഹിച്ച സിനിമ ചലച്ചിത്രമേളയില്‍ വന്‍ അഭിപ്രായം നേടിയിരുന്നു. പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ഷട്ടറിന് ലഭിച്ചു.