പരോള്‍ സിനിമയുടെ ഗാനങ്ങള്‍ പുറത്തിറക്കല്‍ ചടങ്ങില്‍ സംഭവിച്ച രസകരമായ സംഭവം വൈറലാകുന്നു
പരോള് സിനിമയുടെ ഗാനങ്ങള് പുറത്തിറക്കല് ചടങ്ങില് സംഭവിച്ച രസകരമായ സംഭവം വൈറലാകുന്നു. ചടങ്ങില് വച്ച് പരോളിലെ നായകന് മമ്മൂട്ടി ചിത്രത്തിന്റെ മുന്നിരയിലും അണിയറയിലും പ്രവര്ത്തിച്ചവരെ പരിചയപ്പെടുത്തുകയായിരുന്നു. എല്ലാവരേയും അവരുടെ റോളുകള് എടുത്ത് പറഞ്ഞാണ് മെഗാ സ്റ്റാര് പരിചയപ്പെടുത്തുന്നത്. അപ്പോള് തന്റെ ഒപ്പം നിന്ന കൊച്ചു പെണ്കുട്ടിയോടു മമ്മൂട്ടി ചോദിച്ചു നീ ഏതാ കൊച്ചേ എന്ന്.

എന്നിട്ട് മിയയുടെ മകളായി അഭിനയിക്കുന്ന കുട്ടിയാണ് എന്ന് സദസിനോടു പറഞ്ഞു. ഉടനെ വന്നു കുട്ടിയുടെ മറുപടി. താന് മകളുടെ വേഷം അല്ല മിയയുടെ ചെറുപ്പകാലമാണ് അഭിനയിക്കുന്നത് എന്ന്. അപ്പോള് തന്നെ വന്നു മമ്മൂട്ടിയുടെ മറുപടി, നിനക്ക് മോളായി അഭിനയിക്കാന് ഒക്കത്തില്ലെ എന്ന്. ഇരുവരുടെയും സംഭഷണം വേദിയില് ചിരി പടര്ത്തി.
