പൊതുവെ കര്‍ക്കശക്കാരനായി അറിയപ്പെടുന്ന താരമാണ് മമ്മൂട്ടി. താരത്തോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കണമെന്ന് പലപ്പോഴും സിനിമയിലുള്ളവര്‍ തന്നെ പറയുന്നത് പ്രേക്ഷകര്‍ കേട്ടിട്ടുമുണ്ട്. റഫ് ആന്‍ഡ് ടഫാണ് താരമെന്ന നിലയില്‍ വിലയിരുത്തിയവരൊക്കെ പിന്നീട് ആ അഭിപ്രായം മാറ്റിയിട്ടുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയെ കാണാന്‍ ലൊക്കേഷനിലേക്ക് പോയപ്പോഴുള്ള അനുഭവമാണ് യുവസംവിധായകനായ ഗഫൂര്‍ ഏലിയാസ് പങ്കുവെച്ചിട്ടുള്ളത്. 

പരീത് പണ്ടാരിയിലൂടെയാണ് ഗഫൂര്‍ സംവിധാനത്തില്‍ തുടക്കം കുറിച്ചത്. മമ്മൂട്ടിയെക്കുറിച്ച് ഗഫൂര്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബ്ലസി സംവിധാനം ചെയ്ത  കാഴ്ചയുടെ ഷൂട്ടിങ്ങ് കാണാന്‍ പോയപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് സംവിധായകന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.