അബ്രഹാമിന്റെ സന്തതികള്‍ എന്ന പുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സോള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പിലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. സാനിയാസ് എന്ന ചിത്രകാരന്റെ ഭാവനയിലാണ് പുതിയ ലുക്ക് വിരിഞ്ഞ്. ഈ ലുക്കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഡെറിക് അബ്രഹാം എന്ന കഥാപാത്രത്തിന്റെ പേരും മാത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 

ഷാജി പാടൂൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 20 വര്‍ഷത്തിലധികമായി സഹസംവിധായകനായ ഷാജി പാടൂരിന്റെ ആദ്യ ചിത്രമാണിത്. ഹനീഫ് അദനിയാണ് ചിത്രത്തിന്റെ തിരക്കഥ. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ ജോബിജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.