മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പേര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അനുരാഗ കരിക്കിൻ വെള്ളം ഒരുക്കിയ ഖാലിദ് റഹ്മാനാണ് 'ഉണ്ട' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം. ചിത്രം നിർമിക്കുന്നത് അൻവർ റഷീദ് ആണ്. പറവയ്ക്ക് ശേഷം അന്‍വർ റഷീദ് നിർമിക്കുന്ന ചിത്രം കൂടിയാണിത്.
സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേ സമയം വന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ്, ശ്യാംദത് ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടന്‍ വരാനിരിക്കുന്ന റിലീസുകള്‍.
അങ്കിള്‍ എന്ന ചിത്രത്തിലാണ് നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പരോള്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം എന്നിവയാണ് മമ്മൂട്ടി കരാറൊപ്പുവച്ച മറ്റ് ചിത്രങ്ങള്‍.
