മലയാളികളുടെ അഭിമാനമായ ഫുട്‌ബോള്‍ താരം വി.പി.സത്യന്‍റെ ജീവിതം സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാക്കി ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ക്യാപ്റ്റന്‍. മാധ്യമ പ്രവര്‍ത്തകനായ പ്രജേഷ് സെന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും എത്തുന്നു. അതിഥി വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

 വി.പി. സത്യന്‍റെ ഭാര്യയുടെ വേഷത്തില്‍ അനുസിത്താരയാണ് എത്തുന്നത്. സ്‌പോര്‍ട് ഡ്രാമയാണ് ചിത്രം. ഗുഡ് വില്‍ എന്റര്‍ടൈയിനറുടെ ബാനറില്‍ ടി. എല്‍ ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജി പണിക്കര്‍, സിദ്ദിഖ്, സൈജു കുറുപ്പ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

ഫെബ്രുവരി 16 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. വി.പി. സത്യനായി വേഷമിടുന്ന ജയസൂര്യയുടെ ഭാവപ്പകര്‍ച്ചകളുള്ള ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇപ്പോള്‍ അനുസിത്താരയുടെ ക്യാരക്ടര്‍ ടീസറും പുറത്ത് വന്നിരിക്കുകയാണ്.