മമ്മൂട്ടി വീണ്ടും കോളേജ് അധ്യാപകനായി അഭിനയിക്കുന്നു. ഉദയ് കൃഷ്‍ണയാണ് സിനിമയുടെ തിരക്കഥ എഴുതുന്നത്. രാജാധിരാജ ഒരുക്കിയ അജയ് വാസുദേവ് ആണ് സംവിധായകന്‍.

22 വര്‍ഷം മുമ്പ് മഴയത്തും മുമ്പേ എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ ഒരു കോളേജ് അധ്യാപകന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചത്. വീണ്ടും മമ്മൂട്ടി കോളേജ് അധ്യാപകനായി എത്തുമ്പോള്‍ സിനിമ ഒരു മുഴുനീള എന്റര്‍ടെയ്നറായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.