മിമിക്രി ആര്‍ട്ടിസ്റ്റും നടനുമായ അബിയുടെ വിയോഗം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 50 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗങ്ങളിലൂടെയാണ് അബി എന്നും മലയാളികള്‍ക്ക് പ്രിയങ്കരനായത്.
അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളില്‍ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓര്‍മകളില്‍ നിലനില്‍ക്കുമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.
ആമിന താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി കാണികളെ കുടുകുടാ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത നടനാണ് അബി. അബിയുടെ വിയോഗത്തില്‍ സിനിമാ ലോകത്തെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
