പ്രാദേശിക ഭാഷാ സ്ലാംഗില്‍ ഡയലോഗ് പറഞ്ഞ് സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍ മമ്മൂട്ടിയുടെ ക്രെഡിറ്റിലുണ്ട്. പ്രാഞ്ചിയേട്ടനും രാജമാണിക്യവും കോട്ടയം കുഞ്ഞച്ചനുമൊക്കെ ഉദാഹരണങ്ങള്‍. ഇനിയിപ്പോള്‍ കാസര്‍ഗോഡ്  സ്ലാംഗില്‍ സംസാരിച്ച് കയ്യടി നേടാനൊരുങ്ങുകയാണ് മമ്മൂട്ടി. പുത്തന്‍പണത്തിലാണ് മമ്മൂട്ടി കാസര്‍ഗോഡ്  സ്ലാംഗില്‍ സംസാരിക്കുക.

രഞ്ജിത്താണ് പുത്തന്‍പണം സംവിധാനം ചെയ്യുന്നത്. നിത്യാനന്ദ ഷേണായി എന്ന ബിസിനസുകാരനായിട്ടാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. വൈശാഖ് നായര്‍, രണ്‍ജി പണിക്കര്‍, ഇനിയ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലുണ്ട്.