മമ്മൂട്ടിയെ നായകനാക്കി വളരെ കുറിച്ച് സിനിമകളേ പ്രിയദര്‍ശന്‍ ചെയ്തിട്ടുള്ളു. രാക്കുയിലിന്‍ രാഗസദസ്സിലും മേഘവും. നമ്പര്‍ 20 മദ്രാസ് മെയിലിലും മമ്മൂട്ടി വേഷമിട്ടു. എന്തായാലും മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്‍ പുതിയ ഒരു സിനിമ ഒരുക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളത്തിലും ഹിന്ദിയിലുമായി നിരവധി പ്രൊജക്റ്റുകള്‍ പ്രിയദര്‍ശന്‍ കമ്മിറ്റ് ചെയ്‍തിട്ടുണ്ട്. അതിനാല്‍ മമ്മൂട്ടി ചിത്രം എന്നു തുടങ്ങുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പമാണ് മലയാളത്തില്‍ പ്രിയദര്‍ശന്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത സിനിമ.