കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തിൽ മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രമാണ് കസബ. സി.ഐ രാജൻ സക്കറിയ എന്ന വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് അടുത്തിടെയാണ് ഇറങ്ങിയത്. എന്നാല്‍ പോസ്റ്റര്‍ ഇറങ്ങിയതോടെ കഥമാറി. പോസ്റ്ററിലെ മമ്മൂട്ടിയുടെ ലുക്കിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ കൈ വിരിച്ച് ജീപ്പിന് മുന്നില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ രൂപം പലതീരിയിലാണ് ട്രോളിന് വിധേയമായത്.

എന്നാല്‍ ഇതില്‍ എങ്ങനെ മമ്മൂട്ടി പ്രതികരിക്കും എന്നത് കൗതുകരമായ കാര്യമായിരുന്നു. ഒടുവില്‍ മമ്മൂട്ടി തന്‍റെ ഫേസ്ബുക്കിലൂടെ ഇത്തരത്തിലുള്ള ഏതാണ്ട് 10 ട്രോളുകള്‍ ഷെയര്‍ ചെയ്തു. ഇന്നത്തെ കാലത്തെ ആക്ഷേപഹാസ്യമാണ് ട്രോളുകള്‍ എന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം. 

നിതിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി, നേഹ സക്‌സേന, വരലക്ഷ്മി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. നടന്‍ ശരത്കുമാറിന്‍റെ മകളാണ് വരലക്ഷ്മി, വരലക്ഷമിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. നേഹ സക്‌സേനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്പത്ത്, കലാഭവൻ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. ആന്‍റോ ജോസഫാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.