'കുഞ്ഞിരാമായണം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'ഗോദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കാക്കനാട് ചിത്രീകരണവേളയില്‍ വെച്ച് പ്രകാശനം ചെയ്തു. ടോവിനോ തോമസ്, രഞ്ജി പണിക്കര്‍, വാമിഖ ഗബ്ബി എന്നിവരുടെ ചിത്രത്തിലെ ഗെറ്റപ്പ് ആണ് ഏവരും കാത്തിരുന്ന പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. ഗുസ്തി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡല്‍ഹി എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ഫെബ്രുവരിയോടെ ചിത്രം തീയറ്ററുകളില്‍ എത്തും.