മമ്മൂട്ടി നായകനായി എത്തുന്ന പരോള്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് അഞ്ച് മണിക്ക് ഔദ്യോഗികമായി റിലീസ് ചെയ്യും. എന്നാല്‍ അത് വരെ കാത്ത് നില്‍ക്കാന്‍ അക്ഷമരായ ആരാധകര്‍ ഇപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്. അതേസമയം ഇത് തന്നെയാണോ ഫസ്റ്റ്‌ലുക്ക് എന്ന് വൈകിട്ട് വരെ കാത്തിരുന്ന് കാണേണ്ടി വരും. 

 ശരത് സന്‍ദിത് ആണ് പരോള്‍ സിനിമയുടെ സംവിധായകന്‍. ഇനിയയാണ് നായിക. മമ്മൂട്ടിയുടെ സഹോദരി വേഷത്തില്‍ മിയയും എത്തുന്നുണ്ട്. തടവുകാരന്റെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുന്നതെന്നാണ് വിവരം. അജിത് പൂജപ്പുരയാണ് തിരക്കഥ.

Scroll to load tweet…

ഒരു യാഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് കഥ പരോളിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ഷെഡ്യൂളുകളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ജയില്‍ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി ഇതിന് മുന്‍പും നായകനായിട്ടുണ്ട്. ഭൂതക്കണ്ണാടി, നിറക്കൂട്ട്, മുന്നറിയിപ്പ്, മതിലുകള്‍ തുടങ്ങിയവയാണ്.