മമ്മൂട്ടി വേണ്ട എന്ന വച്ച പല ചിത്രങ്ങളും മോഹന്‍ലാലില്‍ എത്തിയതും അത് വലിയ ഹിറ്റായതും അടുത്തകാലത്ത് വാര്‍ത്തയായിരുന്നു. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ രാജാവിന്‍റെ മകന്‍ മുതല്‍, ഒടുവില്‍ ലാലിന്‍റെ പേരില്‍ ചേര്‍ക്കപ്പെട്ട സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യം വരെ അതിന് ഉദാഹരണം. പൃഥ്വിരാജ് കൈവിട്ട് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. 

അക്കൂട്ടത്തിലേക്ക് മറ്റൊരു ചിത്രം കൂടി, നിര്‍ണ്ണയം. നിര്‍ണ്ണയത്തിന്റെ കഥ മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല എന്ന് തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി പറയുന്നു. സിനിമ വാരികയായ നാനയിലാണ് ചെറിയാന്‍ കല്‍പ്പകവാടിയുടെ വെളിപ്പെടുത്തല്‍.

ചെറിയാന്‍ പറയുന്നത്,

ഒരിക്കല്‍ സംഗീത് ശിവന്‍ ഫ്യൂജിറ്റീവ് എന്നൊരു ഇംഗ്ലീഷ് സിനിമയുടെ കാസറ്റ് തന്നു. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു തിരക്കഥ എഴുതണമെന്നായിരുന്നു സംഗീതിന്റെ ആവശ്യം. അങ്ങനെ എഴുതിയതാണ് നിര്‍ണ്ണയത്തിന്റെ തിരക്കഥ. ഫ്യുജിറ്റീവിനോട് നേരിട്ട് സാദൃശ്യമൊന്നും ആ ചിത്രത്തിനില്ല. നിര്‍ണ്ണയത്തിന്റെ തിരക്കഥ മമ്മൂട്ടിയെ വായിച്ചുകേള്‍പ്പിച്ചു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തു. ആ പ്രോജക്ട് ഒരുപാട് വൈകി. ആ സമയത്താണ് അത് ലാലിനെക്കൊണ്ട് ചെയ്താലോ എന്ന് സംഗീത് ചോദിക്കുന്നതും വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുന്നതും