പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രണവിനും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ആശംസ അറിയിച്ചത്.
'സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്ന അവന്‍ മക്കളില്‍ ഒരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരേയും സന്തോഷിപ്പിക്കാന്‍ അവനാകുമെന്ന് വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിയ്ക്കും എല്ലാം ആശംസകളും' എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രണവ് ആദ്യമായി നാകയനായി അരങ്ങേറ്റം കുറിക്കുന്ന ആദി ജനുവരി 26 ന് തിയേറ്ററുകളില്‍ എത്തുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറല്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തത്.
