Asianet News MalayalamAsianet News Malayalam

"ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പം":  മമ്മൂട്ടി പറഞ്ഞ ആ വാക്കുകള്‍ തിരിച്ചടിക്കുന്നു..!

  • ദിലീപിനെ തിരിച്ചെടുക്കാന്‍  'അമ്മ'  തീരുമാനിച്ചതിന് പിന്നാലെ തിരിച്ചടിയായി മമ്മൂട്ടിയുടെ പഴയവാക്കുകള്‍
Mammootty words rebound on dileep issue
Author
First Published Jun 28, 2018, 6:04 PM IST

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാന്‍  'അമ്മ'  തീരുമാനിച്ചതിന് പിന്നാലെ തിരിച്ചടിയായി മമ്മൂട്ടിയുടെ പഴയവാക്കുകള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കുന്നത്. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മമ്മുട്ടിയുശട വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനം കൈക്കൊണ്ടത്. 

നിര്‍ണ്ണായക തീരുമാനം സ്വീകരിച്ചതിനു ശേഷം മമ്മുട്ടി മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. കേസ് പുതിയ വഴിത്തിരിവിലേക്ക് മാറുകയും, ദിലീപിനെ അറസ്റ്റു ചെയ്യുകയും പോലീസ് അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ അമ്മ ഒരു അടിയന്തിര എക്‌സിക്യൂട്ടിവ് യോഗം കൂടി ഇരയാക്കപ്പെട്ടത് ഞങ്ങളുടെ ഒരംഗം കൂടിയായതുകൊണ്ട് അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു തന്നെ പുറത്താക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. തങ്ങള്‍ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

അതിന്‍റെ വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios