പുല്‍പ്പള്ളി: പാഞ്ഞുവന്ന മമ്മുട്ടിയുടെ ബെന്‍സ് തടഞ്ഞുനിര്‍ത്തി അവിടെ മമ്മുട്ടിക്കയുണ്ടോ എന്ന് ചോദിച്ച ആരാധകന്‍. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് പിന്നിലെ കഥയിതാണ്. അങ്കിള്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന വയനാട്ടിലെ പുല്‍പ്പള്ളിയിലാണ് സംഭവം. മമ്മുട്ടിയുടെ കാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി അവിടെ മമ്മുട്ടിയുണ്ടോ എന്നൊരാള്‍ ചോദിക്കുന്നിടത്താണ് കഥയുടെ തുടക്കം. 

വാഹനത്തില്‍ മമ്മുട്ടിക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഗ്ലാസ് താഴ്‌ത്തി ഉണ്ട് എന്ന് മറുപടി നല്കി. എന്തിനാണ് ചോദിച്ചതെന്ന് തിരികെ ആരാഞ്ഞപ്പോള്‍ പറഞ്ഞ മറുപടിയിങ്ങനെ...ഞാന്‍ മൂപ്പരുടെ ആളാ... ഉടനെ ഡ്രൈവിംഗ് സീറ്റിലിരുന്ന മമ്മുട്ടി പ്രിയ ആരാധകനെ പരിചയപ്പെടാന്‍ ക്ഷണിച്ചു. അതുകഴിഞ്ഞ് വിശാലമായ സെല്‍ഫി എടുക്കലും കഴിഞ്ഞാണ് സൂപ്പര്‍താരവും ആരാധകനും പിരിഞ്ഞത്.