ചലച്ചിത്രജീവിതത്തില്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നതിന് നന്ദി പറഞ്ഞുകൊണ്ടുള്ള മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മമ്മൂട്ടി‍. സിനിമയില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കിയ മോഹന്‍ലാലിന് ആദരിച്ചുകൊണ്ട് കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങില്‍ ഉപഹാരം കൈമാറിയത് മമ്മൂട്ടിയായിരുന്നു. ഇതിനു നന്ദി പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഫേസ്ബുക്കിലൂടെയാണ് മോഹന്‍‌ലാല്‍ മമ്മൂട്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നന്ദി അറിയിച്ചത്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഏറെ മധുരതരമാണെന്നും, മോഹന്‍ലാലിന് തന്നോടുള്ളതുപോലെ തന്നെ തിരിച്ചും അതേ സ്‌നേഹവും കടപ്പാടുമുണ്ടെന്ന് മമ്മൂട്ടി മറുപടി നല്‍കി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടെ കമന്റായാണ് മമ്മൂട്ടി മറുപടി നല്‍കിയത്.

മമ്മൂട്ടിയുടെ മറുപടി

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്- 'എനിക്ക് സമ്മാനമായി ലഭിച്ച വൈകുന്നേരത്തിന് പകരമായി പറയാന്‍ എന്റെ ഹൃദയത്തില്‍ നിന്നുള്ള പ്രണാമം എന്ന വാക്കുമാത്രമേയുള്ളൂ. ചലച്ചിത്രയാത്രയില്‍ എന്നെ സഹായിച്ച ഒരുപാടുപേരുണ്ട്. അവരോട് നന്ദി പറയാതെ ഇത് പൂര്‍ത്തിയാകില്ല. എപ്പോഴും ഒപ്പമുണ്ടായിരുന്ന ഒരാളോട് പ്രത്യേക നന്ദിയുണ്ട്. അദ്ദേഹമാണ് ചടങ്ങില്‍ എനിക്ക് മെമന്റോ സമ്മാനിച്ചതും - എന്റെ പ്രിയപ്പെട്ട സഹോദരന്‍ മമ്മൂക്ക'.

സിനിമയില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കുന്നതു പ്രമാണിച്ച് മോഹന്‍ലാലിന് ആദവരവായി മോഹനം 2016 എന്ന പേരില്‍ കോഴിക്കോട് താരനിശ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ മോഹന്‍ലാലിന് ഉപഹാരം സമര്‍പ്പിച്ചതു മമ്മൂട്ടിയായിരുന്നു. ഇതിനു നന്ദി പറഞ്ഞാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മോഹന്‍ലാലിന്റെ പോസ്റ്റ് വായിക്കാം