ആനി എന്നാണ് മമതയുടെ കഥാപാത്രത്തിന്റെ പേര് സയൻസ് ഫിക്ഷൻ ത്രില്ലറാണ് നയൻ
പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ നയനിൽ മംമ്താ മോഹൻദാസും പ്രധാനവേഷത്തിലെത്തുന്നു. ജാനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സയൻസ് ഫിക്ഷൻ ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ആനി എന്നാണ് മമതയുടെ കഥാപാത്രത്തിന്റെ പേര്. പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നയൻ. വ്യത്യസ്തമായ പോസ്റ്ററുകൾ ഈ ചിത്രത്തെക്കുറിച്ചുള്ള ആകാക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. മഞ്ഞുമലകൾക്ക് താഴെ കൈയ്യിൽ തീപ്പന്തവുമായി നിൽക്കുന്ന പൃഥ്വിരാജിന്റെ ചിത്രം ഉൾപ്പെട്ടതായിരുന്നു ആദ്യപോസ്റ്റർ.
ചിത്രത്തിൽ ഗോദ ഫെയിം വാമിഖയും നിത്യാമേനോനും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അത്യന്തം ആകാംക്ഷയുണർത്തുന്ന ചിത്രമാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. ഹിമാചൽ പ്രദേശാണ് ഷൂട്ടിംഗ് ലൊക്കേഷൻ. സോണി പിക്ച്ചേഴ്സ് തന്നെയാണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് പുറത്തുവന്നിട്ടില്ല
